ന്യൂദല്‍ഹി: ഇന്ത്യന്‍ ഹാക്കര്‍മാരുടെ മധുര പ്രതികാരം. മൂന്ന് മാസം മുന്‍പ് ഇന്ത്യന്‍ വെബ്സൈറ്റുകള്‍ ഹാക്ക് ചെയ്തതിന് തിരിച്ചടിയായി പാക്ക് സര്‍ക്കാര്‍ വെബ്സൈറ്റുകള്‍ ഇന്ത്യക്കാര്‍ ഹാക്ക് ചെയ്തു.
പാക്ക് സര്‍ക്കാറിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്ത് അതില്‍ ഇന്ത്യന്‍ ദേശീയ ഗാനവും സ്വാതന്ത്ര്യ ദിന സന്ദേശങ്ങളുമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ സംഭവത്തെ പറ്റി പാക്ക് സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
മൂന്ന് മാസങ്ങള്‍ക്കു മുന്‍പാണ് ദല്‍ഹി യൂണിവേഴ്സിറ്റി, അലിഗഢ് യൂണിവേഴ്സിറ്റി, ദല്‍ഹി ഐ.ഐ.ടി തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വെബ്സൈറ്റുകളില്‍ പാക് ഹാക്കര്‍മാര്‍ ആക്രമണം നടത്തി ‘പാകിസ്ഥാന് സിന്ദാബാദ്’ എന്ന മുദ്രാവാക്യം പോസ്റ്റ് ചെയ്തത്.
ഹാക്ക് ചെയ്ത സൈറ്റുകളില്‍ നിന്ന് തങ്ങള്‍ വിവരങ്ങള്‍ മോഷ്ടിച്ചിട്ടില്ലെന്നും ഇന്ത്യക്കാര്‍ക്ക് സന്ദേശം നല്‍കാനാണ് ഇവിടെയെത്തിയതെന്നും പോസ്റ്റ് ചെയ്തിരുന്നു. ഇതിന് തിരിച്ചടിയായാണ് പാകിസ്ഥാന്റെ ഔദ്യോഗിക സൈറ്റ് തന്നെ ഇന്ത്യന്‍ ഹാക്കര്‍മാര്‍ തകര്‍ത്തത്. അതേസമയം, ഹാക്ക് ചെയ്യപ്പെട്ട വെബ്സൈറ്റ് പാകിസ്ഥാന് തിരിച്ചുപിടിച്ചിട്ടുണ്ടെന്നാണ് വിവരം.
.
പ്രതികരിക്കാൻ ഇവിടെ എഴുതുക: