മുഹമ്മ: തെരുവുനായയുടെ കടിയേറ്റ് വിദ്യാര്‍ഥിനി ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്ക്. കഞ്ഞിക്കുഴി ചന്തയിലെ റേഷന്‍ വ്യാപാരി രമണി,വ്യാപാരിയുടെ മകളായ സ്കൂള്‍ വിദ്യാര്‍ഥിനി,വീട്ടമ്മ എന്നിവര്‍ക്കാണ് കടിയേറ്റത്. ഇവരെ കൂടാതെ മാര്‍ക്കറ്റിലെ മറ്റു നായകളെയും തെരുവുനായ കടിച്ചു. കഞ്ഞിക്കുഴി മാര്‍ക്കറ്റില്‍ ഇന്നലെ വൈകിട്ടാണ് സംഭവം. രമണിയുടെ മുഖത്തും വീട്ടിലേയ്ക്ക് പോയ സ്കൂള്‍ വിദ്യാര്‍ഥിനിയുടെ കാലിനുമാണ് കടിയേറ്റത്. ഇവര്‍ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി.മാര്‍ക്കറ്റില്‍ തെരുവുനായയുടെ ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് വ്യാപാരികള്‍ പലതവണ അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: