ന്യൂദല്‍ഹി: യുഎസ് ഓപ്പണ്‍ ചാമ്പ്യനായ ഇന്ത്യയുടെ എച്ച്.എസ് പ്രണോയ് ന്യൂസിലന്‍ഡ് ഗ്രാന്‍ഡ് പ്രീ ബാഡ്മിന്റണിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. അതേസമയം പി കശ്യപ് പുറത്തായി.നാലാം സീഡായ പ്രണോയ് മൂന്നാം റൗണ്ടില്‍ നേരിട്ടുളള സെറ്റുകള്‍ക്ക് പത്താം സീഡ് വീ നാനെ തോല്‍പ്പിച്ചു. സ്കോര്‍ 21-18, 21-19. മത്സരം 46 മിനിറ്റ് നീണ്ടു.
ഇന്ത്യയുടെ കോമണ്‍ വെല്‍ത്ത് ചാമ്പ്യനായ പി കശ്യപിനെ മൂന്നാം റൗണ്ടില്‍ ഇന്ത്യയുടെ തന്നെ സൗരഭ് വര്‍മ ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്ക് കശ്യപിനെ തോല്‍പ്പിച്ചു. സ്കോര്‍ 21-18,13-21,21-16 മത്സരം 64 മിനിറ്റ് നീണ്ടു.മറ്റൊരു ഇന്ത്യന്‍ താരമായ സിറില്‍ വര്‍മ നേരിട്ടുളള സെറ്റുകള്‍ക്ക് ചൈനീസ് തായ്പേയിയുടെ ഹങ്ങ് ലൂവിനോട് തോറ്റു. സ്കോര്‍ 13-21,14-21.
പ്രതികരിക്കാൻ ഇവിടെ എഴുതുക: