മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങളുടെ ശമ്പളതര്‍ക്കം പരിഹരിച്ചു. കളിക്കാരും ക്രിക്കറ്റ് ബോര്‍ഡും തമ്മിലുളള ചര്‍ച്ചയിലാണ് പ്രശ്നം പരിഹരിച്ചത്.
പുതിയ ശമ്പളകരാര്‍ കളിക്കാരും ബോര്‍ഡും തത്വത്തില്‍ അംഗീകരിച്ചു.
ഇതോടെ ഓസ്ട്രേലിയന്‍ ടീമിന്റെ പര്യടനം സംബന്ധിച്ച അനിശ്ചിതത്വം അവസാനിച്ചു. ഈമാസം 18 ന് ഓസ്ട്രേലിയന്‍ ടീം ബംഗ്ലാദേശ് പര്യടനത്തിന് പുറപ്പെടും.
സംസ്ഥാന, രാജ്യാന്തര കളിക്കാരുമായി ഉടനെ കരാര്‍ പുതുക്കും. മുന്‍ നിശ്ചയിച്ച പ്രകാരം ടീമിന്റെ ബംഗ്ലാദേശ് പര്യടനം നടക്കുമെന്നും ഓസ്ട്രേലിയന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ് അറിയിച്ചു.
സ്്റ്റീവ് സ്മിത്ത് നയിക്കുന്ന ഓസ്ട്രേലിയന്‍ ടീം ഈ മാസം 18 ന് ധാക്കയിലേക്ക് പോകും. സെപ്റ്റംബര്‍- ഒക്ടോബര്‍ മാസങ്ങളില്‍ ഏകദിന പരമ്പരയ്ക്കായി ഇന്ത്യയിലെത്തും. നവംബറില്‍ ഇംഗ്ലണ്ടുമായുളള ആഷസ് പരമ്പര ഓസീസ് മണ്ണില്‍ നടക്കും.
ഈ കഴിഞ്ഞ ജൂണില്‍ പഴയ കരാര്‍ അവസാനിച്ചതോടെ 230 കളിക്കാര്‍ക്ക് ശമ്പളമില്ലാതായി. ശമ്പളത്തര്‍ക്കത്തെ തുടര്‍ന്ന് ഓസ്ട്രേലിയന്‍ എ ടീമിന്റെ ദക്ഷിണാഫ്രിക്കന്‍ പര്യടനം റദ്ദാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: