ഡോ. ടി.കെ. ജയകുമാര്‍ സമൂഹത്തിന് മാതൃക: പി.ഇ.ബി. മേനോന്‍

Thursday 3 August 2017 10:01 pm IST

സേവാഭാരതിയുടെ നേതൃത്വത്തില്‍ കോട്ടയത്ത് നടന്ന ചടങ്ങില്‍ മികച്ച ഡോക്ടര്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് നേടിയ കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ടി. കെ. ജയകുമാറിനെ ആര്‍എസ്എസ് പ്രാന്ത സംഘചാലക് പി.ഇ.ബി മേനോന്‍ ഉപഹാരം നല്‍കി ആദരിക്കുന്നു. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഡോ. പി. ആര്‍. സോന, ഡോ. ഇ.പി. കൃഷ്ണന്‍ നമ്പൂതിരി, എം.എസ്. പത്മനാഭന്‍, അഡ്വ. എന്‍. ശങ്കര്‍ റാം സമീപം

കോട്ടയം: ഡോ. ടി.കെ. ജയകുമാര്‍ സമൂഹത്തിന് മാതൃകയാണെന്ന് സേവാഭാരതി ദേശീയ ഉപാദ്ധ്യക്ഷനും ആര്‍എസ്എസ് പ്രാന്ത സംഘചാലകുമായ പി.ഇ.ബി. മേനോന്‍ പറഞ്ഞു. മികച്ച ഡോക്ടര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ച കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാറിന് സേവാഭാരതി നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമൂഹത്തില്‍ മാറ്റമുണ്ടാക്കുന്നത് നിസ്വാര്‍ത്ഥ സേവകരാണ്. ഡോ. ടി.കെ. ജയകുമാറിന്റെ ആത്മാര്‍ത്ഥത യുവഡോക്ടര്‍മാര്‍ക്ക് പ്രചോദനമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദേശീയരംഗത്ത് ഒരുലക്ഷത്തി അഞ്ഞൂറ്റി മുപ്പതിലേറെ പദ്ധതികള്‍ സേവാഭാരതിയിലുടെ ഇപ്പോള്‍ പ്രവര്‍ത്തന സജ്ജമാണെന്നും പി.ഇ.ബി. മേനോന്‍ പറഞ്ഞു.

സേവനം ജീവിതവ്രതമാക്കിയ സേവാഭാരതി പ്രവര്‍ത്തകര്‍ നല്‍കിയ സ്വീകരണം വിലമതിക്കാത്തതാണ്, പ്രസംഗമല്ല പ്രവര്‍ത്തിയാണ് സമൂഹത്തില്‍ മാറ്റംമുണ്ടാക്കുന്നതെന്ന ഉത്തമ ഉദാഹരണമാണ് സേവാഭാരതിയെന്ന് സ്വീകരണത്തിന് നന്ദിപറഞ്ഞ് ഡോ. ടി.കെ. ജയകുമാര്‍ പറഞ്ഞു. സേവാഭാരതിയുടെ ഉപഹാരം പി.ഇ.ബി. മേനോന്‍ ഡോ. കെ.ടി. ജയകുമാറിന് സമ്മാനിച്ചു.

സേവാഭാരതി ജില്ലാ അദ്ധ്യക്ഷന്‍ ഡോ. കൃഷ്ണന്‍ നമ്പൂതിരി അദ്ധ്യക്ഷതവഹിച്ച യോഗം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഡോ. പി.ആര്‍. സോന ഉദ്ഘാടനം ചെയ്തു. ആര്‍എസ്എസ് പ്രാന്ത കാര്യകാര്യ സദസ്യന്‍ അഡ്വ. എന്‍. ശങ്കര്‍റാം, വിഭാഗ് സംഘചാലക് എം.എസ്. പത്മനാഭന്‍, എ.വി. ശങ്കരന്‍, എസ്.വി. പ്രദീപ് എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.