തൊടുപുഴ: ബിഡിജെഎസ് ജില്ലാ പ്രസിഡന്റെ അഡ്വ. എസ് പ്രവീണ്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു.
ഇന്നലെ രാത്രി 8.45 ഓടെ തൊടുപുഴ-പാലാ റോഡില്‍ പിഴകില്‍ വച്ചായിരുന്നു അപകടം. നിയന്ത്രണം വിട്ട കാര്‍ വട്ടം മറിയുകയായിരുന്നു. അഡ്വ. എസ് പ്രവീണിനെ നിസാര പരിക്കുകളോടെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒപ്പം ഉണ്ടായിരുന്ന ഡ്രൈവര്‍ തൊടുപുഴ സ്വദേശി സുരയ്ക്കും നിസാര പരിക്കുകളുണ്ട്. നാട്ടുകാരാണ് ഇരുവരെയും ആശുപത്രിയിലേയ്ക്ക് മാറ്റിയത്. പാലായില്‍ നിന്നും തൊടുപുഴയ്ക്ക് വരികയായിരുന്നു കാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: