പിഎംകെവിവൈ പദ്ധതിക്ക് 104 കോടി അനുവദിച്ചു

Thursday 3 August 2017 10:06 pm IST

തിരുവനന്തപുരം: കേന്ദ്ര നൈപുണ്യ വികസനവും സംരംഭകത്വവും മന്ത്രാലയത്തിന് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച പിഎംകെവിവൈ 2.0 പദ്ധതി അംഗീകരിച്ച് 104 കോടി രൂപ അനുവദിച്ചു. 2020 ഓടെ 71,450 പേര്‍ക്ക് നൈപുണ്യ പരിശീലനം നല്‍കുക എന്നതാണ് ലക്ഷ്യംവയ്ക്കുന്നത്. കേരളത്തില്‍ തൊഴിലും നൈപുണ്യവും വകുപ്പിന്റെ കീഴിലുള്ള കെയ്‌സ് മുഖേനയാണ് പിഎംകെവിവൈ 2.00 നടപ്പിലാക്കുന്നത്. സംസ്ഥാന തലത്തില്‍ മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിക്കുക, യുവജനങ്ങളുടെ ഡാറ്റാബേസ് രൂപീകരിക്കുക, സംസ്ഥാനത്തിന് അനുയോജ്യമായ മേഖലകളും തൊഴിലും കണ്ടെത്തുക, ലഭ്യമാകുന്ന പ്രൊപ്പോസലുകള്‍ മൂല്യനിര്‍ണയം നടത്തി അനുയോജ്യരായ പരിശീലന പങ്കാളികളെ കണ്ടെത്തുക, പരിശീലന സ്ഥാപനങ്ങളുടെ പ്രകടനം വിശകലനം ചെയ്യുകയും പോരായ്മകള്‍ വിലയിരുത്തി ഉചിതമായ നിര്‍ദേശങ്ങള്‍ വഴി ഗുണനിലവാരം ഉറപ്പു വരുത്തുകയും ചെയ്യുക, കേന്ദ്ര നൈപുണ്യ വികസനവും സംരംഭകത്വവും മന്ത്രാലയം, ദേശീയ നൈപുണ്യ വികസന കോര്‍പ്പറേഷന്‍ എന്നിവയുമായി സഹകരിച്ച് പരിശീലന ലക്ഷ്യം ഉറപ്പു വരുത്തുക, പദ്ധതിക്ക് അനുവദിച്ചിട്ടുള്ള ഫണ്ട് തെരഞ്ഞെടുക്കപ്പെട്ട പരിശീലന സ്ഥാപനങ്ങള്‍ക്ക് ലഭ്യമാക്കുക എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെട്ട പ്രവര്‍ത്തനങ്ങള്‍. ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന തൊഴില്‍ രഹിതര്‍ക്ക് വ്യാവസായിക മേഖല ആവശ്യപ്പെടുന്ന രീതിയിലുള്ള നൈപുണ്യ പരിശീലനം നല്‍കി തൊഴില്‍ നേടാന്‍ അവരെ പ്രാപ്തരാക്കി മെച്ചപ്പെട്ട ജീവിത സൗകര്യം ലഭ്യമാക്കുക എന്നതാണ് പിഎംകെവിവൈ യുടെ ലക്ഷ്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.