കാണണം ആറുമാട്ട് കോളനിക്കാരുടെ ദുരിതജീവിതം

Thursday 3 August 2017 10:04 pm IST

മീനങ്ങാടി: കാണണം അധികാരികളുടെ അവഗണനയില്‍ മീനങ്ങാടി ആറുമാട്ട് വനവാസി കോളനിക്കാരുടെ ദുരിത ജീവിതം. കോരിച്ചൊരിയുന്ന മഴയത്തും ഭയപ്പാടില്ലാതെ തല ചായ്ക്കാന്‍ ഇടമില്ലാത്ത നിരവധി കുടുംബങ്ങളാണ് ഇവിടെയുള്ളത്. രണ്ട്‌വര്‍ഷങ്ങള്‍ക്ക്മുന്‍പ് ഐ എവൈഎ പദ്ധതി പ്രകാരം നാല് വീടുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെങ്കിലും കരാറുകാരുടെ അനാസ്ഥമൂലം എവിടെയും എത്തിയില്ല. നിലവിലുള്ള വീടുകളോട് ചേര്‍ത്ത് നിര്‍മ്മിച്ച ഒറ്റമുറി കൂരകളിലാണ് നാലുപേരില്‍ അധികം അംഗസംഖ്യയുള്ള കുടുംബങ്ങള്‍ ഭക്ഷണം പാകം ചെയ്യുന്നതും തല ചായ്ക്കുന്നതും. കിടപ്പുരോഗിയായ വെള്ളിയുടെ വാസയോഗ്യമായ വീട് പൊളിച്ച് നീക്കിയ ശേഷമാണ് പുതിയത് നിര്‍മ്മാണം തുടങ്ങിയത്. എന്നാല്‍ ഇതുവരെ പൂര്‍ത്തിയാകാത്ത വീടിന്റെ ചുവരിനോട് ചേര്‍ന്നുള്ള കൂരയില്‍ കാറ്റിനോടും മഴയോടും മല്ലിട്ടാണ് താമസം. പന്ത്രണ്ട് കുടുംബങ്ങള്‍ക്കായി ഇവിടെ ആകെയുള്ളത് നാല് ശൗചാലയങ്ങള്‍ മാത്രം. അടിസ്ഥാനസൗകര്യങ്ങളുടെ അഭാവത്തെകുറിച്ചും വീടിനും സ്ഥലത്തിനു വേണ്ടിയും കളക്ടര്‍ ഉള്‍പ്പടെ എല്ലാവര്‍ക്കും നിരവധി പരാതി നല്‍കിയിട്ടുണ്ട്. എന്നിട്ടും നടപടി ഉണ്ടായിട്ടില്ല എന്ന് കോളനിവാസികള്‍ ആരോപിക്കുന്നു. കോളനി നിവാസികള്‍ക്ക് നല്‍കാം എന്നു പറഞ്ഞ് മറ്റൊരിടത്ത് ഏറ്റെടുത്ത സ്ഥലം വാസയോഗ്യമല്ലന്നും ഇവര്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.