നിയന്ത്രണംവിട്ട കാര്‍ കോള്‍ പാടത്തേക്ക് മറിഞ്ഞു

Thursday 3 August 2017 10:07 pm IST

അന്തിക്കാട്: ആലപ്പാട് പള്ളിപ്പുറം റോഡില്‍ പുത്തന്‍ പാലത്തിനും പള്ളിപ്പുറം സെന്ററിനുമിടയില്‍ നിയന്ത്രണംവിട്ട കാര്‍ വെള്ളം നിറഞ്ഞു കിടക്കുന്ന പാടത്തേക്ക് മറിഞ്ഞു. ബുധനാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം.ചിയ്യാരം സ്വദേശി പല്ലിശ്ശേരി ജോയ് മകന്‍ ലിനോജും, സുഹൃത്തും സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍ പെട്ടത്. എതിരെ വന്ന വാഹനത്തിന്റെ വെളിച്ചത്തില്‍ റോഡിലെ കാഴ്ച മറഞ്ഞതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട വാഹനം പാടത്തേക്ക് മറിയുകയായിരുന്നു. ഉടനടി കാറില്‍ നിന്നും പുറത്തുചാടിയ ഇരുവരും വീട്ടിലേക്ക് പോയി.പിന്നീട് അതുവഴി വന്ന നാട്ടുകാരാണ് ചേര്‍പ്പ് പോലീസിനെയും, ഫയര്‍ഫോഴ്‌സിനെയും വിവരം അറിയിച്ചത്. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി വാഹന പരിശോധന നടത്തി വാഹനത്തില്‍ ആരുമില്ലെന്ന് ഉറപ്പു വരുത്തിയാണ് തിരിച്ചു പോയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.