കുടിക്കിമൊട്ട: തുറവൂര്‍ ശ്രീ ലക്ഷ്മി നരസിംഹസ്വാമി ക്ഷേത്രത്തില്‍ രാമായണ മാസാചരണത്തിന്റെ ഭാഗമായി കര്‍ക്കിടകമാസത്തെ തിരുവോണാരാധനയും വിശേഷാല്‍ പൂജകളും 7ന് നടക്കും. മേല്‍ശാന്തി കുന്നിരിക്ക അകത്തൂട്ടില്ലം വാസുദേവന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിക്കും. രാവിലെ 6ന് അഷ്ടദ്രവ്യ ഗണപതിഹോമം, 10ന് ആചാര്യന് വികെഎസ് നമ്പ്യാരുടെ കാര്‍മ്മികത്വത്തില്‍ വിളക്കുപൂജ, 11ന് ഭജന, 11.30ന് തിരുവോണപൂജ, ഉച്ചക്ക് അന്നദാനം, വൈകുന്നേരം 5ന് രാമായണ പാരായണം എന്നിവയാണ് പ്രധാന പരിപാടികള്‍. രാവിലെ 9ന് കൊടിയേറ്റ മഹോത്സവത്തിന്റെ ധനസമാഹണരണം ഉദ്ഘാടനവും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: