ബ്രിട്ടാനിയയെ ബഹിഷ്‌കരിക്കുമെന്ന് വ്യാപാരികള്‍

Friday 4 August 2017 11:55 am IST

കൊച്ചി: ബ്രിട്ടാനിയയുടെ ഉത്പന്നങ്ങള്‍ ബഹിഷ്ക്കരിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ തീരുമാനം. ചെറുകിട കച്ചവടക്കാരെയും വിതരണക്കാരെയും ഒഴിവാക്കുന്ന കമ്പനിയുടെ നടപടിയില്‍ പ്രതിഷേധിച്ചാണിത്. ഈ മാസം പത്ത് മുതല്‍ ഉത്പന്നങ്ങള്‍ വില്‍ക്കില്ലെന്ന് വ്യാപാരികള്‍ അറിയിച്ചു. വർഷങ്ങളായി ബ്രിട്ടാനിയ ഉൽപന്നങ്ങളുടെ വിതരണക്കാരായിരുന്ന പത്തുപേരെ കമ്പനി പിരിച്ചുവിട്ടിരുന്നു. 72 വിതരണക്കാരാണ് ബ്രിട്ടാനിയയ്ക്ക് സംസ്ഥാനത്തുള്ളത്. ഇവരില്‍ ഏറെപ്പേരും നിലവില്‍ സ്റ്റോക്കെടുക്കുന്നില്ല. കമ്പനിയുമായി വ്യാപാരി നേതാക്കള്‍ ചര്‍ച്ച നടത്തിയെങ്കിലും പ്രശ്നം പരിഹരിക്കാത്തതിനെ തുടര്‍ന്നാണ് ബഹിഷ്കരണം തുടങ്ങാന്‍ തീരുമാനിച്ചതെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസിറുദ്ദീന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.