വനിത ഹോക്കി താരം റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍

Friday 4 August 2017 12:40 pm IST

ന്യൂദല്‍ഹി: രാജ്യാന്തര ഹോക്കി താരം ജ്യോതിഗുപ്ത (20) റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബുധനാഴ്ച വൈകിട്ട് ഹരിയാനയിലെ റെവാരിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ജയ്പൂര്‍-ചണ്ഡീഗഡ് ഇന്റര്‍സിറ്റി എക്‌സ്പ്രസിന് മുന്നിലേക്ക് ചാടി ഇവര്‍ ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. നിരവധി അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇന്ത്യന്‍ ടീമിന്റെ കുപ്പായം അണിഞ്ഞ ജ്യോതിഗുപ്ത സര്‍ട്ടിഫിക്കറ്റിലെ തെറ്റുതിരുത്താനാണ് വീട്ടില്‍ നിന്നും പോയതെന്ന് അമ്മ പോലീസില്‍ മൊഴി നല്‍കി. വൈകിട്ട് വീട്ടില്‍ നിന്ന് വിളിച്ചപ്പോള്‍ ബസ് കിട്ടാത്തതിനാലാണ് വൈകുന്നതെന്ന് പറഞ്ഞിരുന്നതായും ഇവര്‍ പോലീസിനോട് പറഞ്ഞു. എന്നാല്‍ രാത്രി 10മണി കഴിഞ്ഞിട്ടും വീട്ടിലെത്താത്തതിനെ തുടര്‍ന്ന് അമ്മ വീണ്ടും വിളിച്ചപ്പോഴാണ് മരണ വിവരം റെയില്‍വേ പോലീസ് അറിയിക്കുന്നത്. 2016-ലെ സൗത്ത് ഏഷ്യന്‍ ഗെയിംസ് അടക്കം നിരവധി അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുള്ള താരമാണ് ജ്യോതി ഗുപത.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.