ന്യൂദല്‍ഹി: കോണ്‍ഗ്രസ് എം.പി ശശി തരൂര്‍ നല്കിയ മാനനഷ്ട കേസില്‍ റിപ്പബ്ലിക് ചാനലിനും ഉടമ അര്‍ണബ് ഗോസ്വാമിക്കും ഡല്‍ഹി ഹൈക്കോടതി നോട്ടീസ്. സുനന്ദപുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് അപകീര്‍ത്തികരമായ വാര്‍ത്തകള്‍ നല്‍കുന്നുവെന്ന് ആരോപിച്ചാണ് ശശി തരൂര്‍ മാനനഷ്ടകേസ് നല്‍കിയത്.
മിണ്ടാതിരിക്കാനുള്ള ശശിതരൂരിന്റെ അവകാശം മാനിക്കണമെന്ന് ഡല്‍ഹി ഹൈകോടതി ജസ്റ്റിസ് മന്മോഹന് നിര്‍ദേശിച്ചു. ശശിതരൂരിനായി മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബല്‍ കോടതിയില്‍ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: