തിരുവനന്തപുരം: വോയ്സ് ഓഫ് ഗള്‍ഫ് റിട്ടേണീസിന്റെ 14-ാമത് എക്സലന്‍സ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. കോലിയക്കോട് കൃഷ്ണന്‍നായര്‍ (രാഷ്ട്രീയ കര്‍മ്മശ്രേഷ്ഠ), കേരള കൗമുദി ബ്യൂറോ ചീഫ് എം.എം. സുബൈര്‍ (മാധ്യമ പ്രതിഭ-പ്രിന്റ്), ഏഷ്യാനെറ്റ് ജയ്സണ്‍ മണിയങ്ങാടന്‍ (മാധ്യമപ്രതിഭ-ദൃശ്യം), അരയക്കണ്ടി സന്തോഷ് (സാമൂഹ്യരംഗം), പീറ്റര്‍ പോള്‍ (വ്യവസായം), റ്റി.ജി. ഹരികുമാര്‍ (സാഹിത്യരംഗം), ഡോ. ബാബാ പ്രസാദ് (മാന്‍ ഓഫ് ദി ബിസിനസ്), അഷ്ടവൈദ്യന്‍ പുലയമണ്തോള് ശങ്കരന്മൂസ് (ആയുര്‍വേദം), ക്രിസ്തുദാസ് (ജീവകാരുണ്യം), ഐശ്വര്യ ഉമേഷ് (തൊഴിലധിഷ്ഠിത കോഴ്സ്), സുഭാഷ് ചന്ദ്രന് (വിദ്യാഭ്യാസമേഖല), ഡോ. ബോബി മോസസ് (ആരോഗ്യമേഖല), മാതാഗുരുപ്രിയ (ആത്മീയം), ഗീതം മാധവന്(പ്രവാസി പ്രതിഭ) എന്നിവര്‍ക്കാണ് പുരസ്കാരങ്ങള്‍ നല്‍കുക. ആഗസ്റ്റ് 7ന് മസ്കറ്റ് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന് ഉദ്ഘാടനവും പുരസ്കാര സമര്‍പ്പണവും മന്ത്രി കടകംപള്ളി സുരേന്ദ്രന് പ്രശസ്തിപത്ര സമര്‍പ്പണവും നടത്തുമെന്ന് ജനറല്‍ കണ്‍വീനര്‍ പ്രവാസിമിത്ര തോപ്പില്‍ സുരേന്ദ്രന് പത്രക്കുറിപ്പില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: