രാഹുല്‍ ഗാന്ധിയുടെ കാറിനു നേരെ കല്ലേറ്

Friday 4 August 2017 5:27 pm IST

അഹമ്മദാബാദ: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് നേരെ ഗുജറാത്തില്‍ ആക്രമണം. സംസ്ഥാനത്തെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ രാഹുലിനെതിരെ അക്രമികള്‍ കരിങ്കൊടി കാണിക്കുകയും കാറിന് കല്ലെറിയുകയും ചെയതു. ബനാകാന്ത ജില്ലയില്‍ സന്ദര്‍ശനം നടത്തുമ്പോഴായിരുന്നു സംഭവം. ധനീറയിലെ പ്രളയബാധിത പ്രദേശത്തിലേക്കുളള യാത്രക്കിടയില്‍ രാഹുലിന് നേരെ അക്രമികള്‍ കല്ലെറിയുകയായിരുന്നുവെന്ന പൊലീസ സൂപ്രണ്ട് നീരജ ബദുഗുജാര്‍ അറിയിച്ചു. കല്ലേറില്‍ കാറിന്റെ വിന്‍ഡോകളിലൊന്നിന് കേടു വന്നതായും അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ ആറ് കോണ്‍ഗ്രസ എം.എല്‍.എമാര്‍ക്കൊപ്പമാണ് രാഹുല്‍ സന്ദര്‍ശനം നടത്തുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.