വിപ്പ് ലംഘിച്ചതിന്റെ പേരില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യനാക്കിയ ലീഗ് നേതാവിനെ സി പി എം സഹായിച്ചുവെന്ന്

Friday 4 August 2017 10:24 pm IST

ഇരിട്ടി: ഇരിട്ടി മുന്‍സിപ്പല്‍ ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗ് പാര്‍ട്ടിയുടെ വിപ്പ് ലംഘിച്ച് അട്ടിമറിക്കു നേതൃത്വം നല്‍കിയതിന്റെ പേരില്‍ ലീഗില്‍ നിന്നും പുറത്താക്കിയ എം.പി.അബ്ദുള്‍ റഹിമാനെതിരെ കൗണ്‍സിലര്‍ സ്ഥാനം അയോഗ്യനാക്കുന്നതിന് പാര്‍ട്ടി കൊടുത്ത കേസില്‍ അദ്ദേഹത്തെ സിപിഎം കണ്ണൂര്‍ ജില്ലാ നേതൃത്വം സഹായിച്ചുവെന്ന് മുസ്‌ലിം ലീഗ് മുന്‍സിപ്പല്‍ കമ്മിറ്റി പത്രസമ്മേളനത്തില്‍ ആരോപിച്ചു. കൗണ്‍സിലര്‍ സ്ഥാനത്തുനിന്നും അയോഗ്യത കല്‍പ്പിച്ച കേസില്‍ രക്ഷപ്പെടുന്നതിന് എം.പി.അബ്ദുള്‍ റഹിമാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്‍പാകെ സിപിഎം അധീനതയിലുള്ള കണ്ണൂര്‍ എകെജി ആശുപത്രിയില്‍ വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയും മെഡിക്കല്‍ സൂപ്രണ്ടിനെ കമ്മീഷന് മുന്നില്‍ ഹാജരാക്കി അദ്ദേഹത്തിന് അനുകൂലമായി മൊഴി കൊടുക്കുന്നതിനു സഹായിച്ചതും സിപിഎം ജില്ലാ നേതൃത്വത്തിന്റെ ഇടപെടലിന് തെളിവാണ്. ഇരിട്ടി മുനിസിപ്പാലിറ്റിയില്‍ സിപിഎം ഭരണം നിലനിര്‍ത്തുന്നതിന് സിപിഎം നേതൃത്വം എം.പി.അബ്ദുള്‍റഹിമാനുമായി നടത്തിയ ഗൂഡാലോചനയാണ് സിപിഎമ്മിന്റെ ഈ നടപടിയിലൂടെ വ്യക്തമാക്കുന്നതെന്നും ഇവര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ പേരാവൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ.കെ.മുഹമ്മദലി, വൈസ് പ്രസിഡന്റുമായ സി.മുഹമ്മദലി, മറ്റു നേതാക്കളായ എം.എം. അജീദ്, യു.പി.മുഹമ്മദ്, സി.എ.ലത്തീഫ്, ചായിലോട് അഷ്‌റഫ്, സമീര്‍ പുന്നാട് തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.