ഡോക്ടര്‍മാരുടെ ഒഴിവ്; കൂടിക്കാഴ്ച നാളെ

Friday 4 August 2017 7:30 pm IST

കാസര്‍കോട്: ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളില്‍ ഡോക്ടര്‍മാരുടെ ഒഴിവ് നികത്തുന്നതിനായി നാളെ കാഞ്ഞങ്ങാട് ചെമ്മട്ടം വയലിലുളള ജില്ലാ മെഡിക്കല്‍ ഓഫീസില്‍ കൂടിക്കാഴ്ച നടത്തും. അപേക്ഷകര്‍ എംബിബിഎസ് യോഗ്യതയുളളവരും ടിസിഎംസി രജിസ്‌ട്രേഷന്‍ ഉളളവരുമായിരിക്കണം. നേരത്തെ അപേക്ഷ നല്‍കിയവരും കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഹാജരാകാന്‍ സാധിക്കാത്തവര്‍ക്ക് താല്‍ക്കാലിക നിയമനത്തിനായി ആവശ്യമായ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം തൊട്ടടുത്ത് പ്രവൃത്തി ദിവസങ്ങളില്‍ അപേക്ഷ നല്‍കാം. ഫോണ്‍ 04672 203118, 9946105497.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.