ശാസ്ത്രീയമായ ട്രാഫിക് പരിഷ്‌കരണം നടപ്പിലാക്കണം: ബിജെപി

Friday 4 August 2017 7:56 pm IST

കോഴഞ്ചേരി: ഗതാഗത ഉപദേശക സമിതിയുടെ പേരില്‍ നടത്തുന്ന നാടകം കളിയും പ്രസ്താവനകളും അവസാനിപ്പിച്ച് ശാസ്ത്രീയമായും, ശാശ്വതവുമായ ട്രാഫിക് പരിഷ്‌കരണം നടപ്പിലാക്കണമെന്ന് ബിജെപി മണ്ഡലംസെക്രട്ടറി ബാബു കുഴിക്കാല ആവശ്യപ്പെട്ടു. കോഴഞ്ചേരി ബിജെപി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസ് പടിക്കല്‍ നടന്ന ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മഴക്കാലത്ത് പോലും കുടിവെള്ളം ലഭ്യമല്ലാത്ത കുരങ്ങുമല പോലെയുള്ള ഉയര്‍ന്ന പ്രദേശങ്ങളില്‍ കുടിവെള്ളം ലഭിക്കുന്നതിനും കോഴഞ്ചേരി ബസ് സ്റ്റാന്റിലെ ശോച്യാവസ്ഥ അടിയന്തിരമായി പരിഹരിക്കാനും നടപടി സ്വീകരിക്കണമെന്നും ബിജെപി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ധര്‍ണ്ണയില്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് രാജേഷ് കോളത്ര അധ്യക്ഷത വഹിച്ചു. പി.ആര്‍. ഷാജി,അഡ്വ. എം.എന്‍. ബാലകൃഷ്ണന്‍ നായര്‍, രമണി വാസുക്കുട്ടന്‍, തോമസ് തൈക്കൂട്ടത്തില്‍,വി.ജി. ശ്രീകാന്ത്തുടങ്ങിയവര്‍ സംസാരിച്ചു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.