മത്സ്യമേഖലയില്‍ സംഘര്‍ഷത്തിന് ആസൂത്രിത നീക്കം

Friday 4 August 2017 8:44 pm IST

അമ്പലപ്പുഴ: മത്സ്യത്തൊഴിലാളി മേഖലയില്‍ സംഘര്‍ഷമുണ്ടാക്കി പൊങ്ങുവള്ളങ്ങളിലെ തൊഴിലാളികളുടെ പണി തടസ്സപ്പെടുത്താന്‍ ആസൂത്രിത നീക്കം. കുത്തകക്കാരായ ഒരുവിഭാഗം കച്ചവടക്കാരുടെ നേതൃത്വത്തിലാണ് ഇത്തരം പ്രവര്‍ത്തനം. തെര്‍മോകൂള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച വള്ളങ്ങള്‍ ഉപയോഗിച്ച് പിടിച്ചുകൊണ്ടുവരുന്ന മത്സ്യം വഴിയോരങ്ങളില്‍ നേരിട്ട് വില്പന നടത്തുന്നതാണ് കുത്തക കച്ചവടക്കാരെ ചൊടിപ്പിച്ചത്. മത്സ്യവില്പന വഴി കൊള്ളലാഭം കൊയ്യാന്‍ സാധിക്കാത്തതാണ് ഇവരുടെ എതിര്‍പ്പിനു കാരണമെന്ന് മത്സ്യത്തൊഴിലാളികള്‍ ആരോപിക്കുന്നു. സാധാരണ വള്ളങ്ങളില്‍ പണി ചെയ്യണമെങ്കില്‍ ലക്ഷങ്ങള്‍ മുടക്കി എഞ്ചിനും അതിനുവേണ്ട ഉപകരണങ്ങളും വേണമെന്നിരിക്കെ പൊങ്ങുവള്ളങ്ങളില്‍ ഇത് ആവശ്യമില്ലാത്തതിനാല്‍ സാധാരണക്കാര്‍ക്കും ജോലി ചെയ്യാനാകും. രൂക്ഷമായ മണ്ണെണ്ണ ക്ഷാമവും മത്സ്യലഭ്യതക്കുറവും മൂലം പട്ടിണിയിലായതോടെയാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ പൊങ്ങുവള്ളങ്ങളിലേക്കു മടങ്ങിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.