ത്യശൂര്‍: പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായ ജന്മശതാബധി ആഘോഷങ്ങളുടെ ഭാഗമായി ബിജെപി ത്യശൂര്‍ മണ്ഡലം കമ്മറ്റി പ്രവര്‍ത്തക കണ്വെന്ഷന് ജില്ലാപ്രസിഡണ്ട് എ.നാഗേഷ് ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡണ്ട് വിനോദ് പൊള്ളഞ്ചേരിയുടെ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം വി.ഉണ്ണികൃഷ്ണന്, ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ.അനീഷ്കുമാര്‍, ടി.എസ്.നീലാംബരന്‍ തുടങ്ങിയവര്‍ വിവിധ വിഷയങ്ങളെക്കുറിച്ച് ക്ലാസെടുത്തു.
മധ്യമേഖല ജനറല്‍ സെക്രട്ടറി എ.ഉണ്ണികൃഷ്ണന്, സുരേന്ദ്രന് ഐനിക്കുന്നത്ത്, ജെസ്റ്റിന് ജേക്കബ്ബ്, കെ.പി.ജോര്‍ജ്ജ്, പ്രദീപ്കുമാര്‍ മുക്കാട്ടുകര, രഘുനാഥ് സി.മേനോന്, വിന്‍ഷി അരുണ്‍കുമാര്‍, ലളിതാംബിക, മനോജ് നെല്ലിക്കാട് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: