തൃശൂര്‍: വാത്മീകിയുടെ ശ്രീരാമന് പൗരുഷത്തിന്റെ പ്രതീകമാണ്. ഭക്തിപ്രസ്ഥാനത്തിന്റെ പ്രതിബിംബമല്ലെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി ബി.ഗോപാലകൃഷ്ണന്. അമ്പും വില്ലും ഏന്തി അധര്‍മ്മികളെ നേരിട്ട ധര്‍മ്മത്തിന്റെ പ്രതീകമാണ്. അമ്പും വില്ലും ഏന്തിനില്ക്കുന്ന ശ്രീരാമനെ എതിര്‍ക്കുന്നത് ഹിന്ദുസമൂഹത്തിന്റെ പൗരുഷത്തെ തകര്‍ക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പൗരുഷം നഷ്ടപ്പെട്ട് ഭക്തിയില്‍ കേന്ദ്രീകരിച്ചപ്പോഴാണ് ഹിന്ദുക്കള്‍ അടിമകളായത് ഭാരതം അടിമത്തത്തില്‍ ആയതും ശ്രീരാമന്റെ ജന്മസ്ഥലം തകര്‍ക്കപ്പെട്ടതും. ഭാതീയ സംസ്കാരത്തെ തകര്‍ക്കാന്‍ ശ്രമിച്ച കമ്മ്യൂണിസ്റ്റ് ചിന്തകര്‍ ഹിന്ദുസമൂഹത്തിന്റെ പൗരുഷത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണ്. സുനില്‍ പി. ഇളയിടത്തിന്റെ വിലയിരുത്തലും സാഹിത്യ അക്കാദമിയുടെ ചര്‍ച്ചയെന്നും ഗോപാലകൃഷ്ണന് കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: