രാജാക്കാട്: കാറില്‍ മദ്യം കടത്തുന്നതിനിടെ രണ്ടംഗ സംഘം പിടിയില്‍. പന്നിയാര്‍കുട്ടി സൗത്ത് കൊമ്പൊടിഞ്ഞാല്‍ സ്വദേശികളായ കോളാക്കുന്നേല് ബിജു ജോണ്‍ (40), പുന്തറയില്‍ എബി ജോര്‍ജ് (29) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് അര ലിറ്ററകുളിലായി സൂക്ഷിച്ച 30 ലിറ്റര്‍ വിദേശ മദ്യവും പിടിച്ചെടുത്തു.
ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ എസ്ഐ അനൂപ് മോന്റെ നേതൃത്വത്തില്‍ നടത്തിയ വാഹനപരിശോധനയിലാണ് പ്രതികള്‍ കുടുങ്ങുന്നത്. മദ്യം കടത്താനുപയോഗിച്ച മാരുതി 800 പിടിച്ചെടുത്തു. ഇതിന്റെ പിന്നില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മദ്യകുപ്പികള്‍. പ്രതികള്‍ക്ക് ഇത്രയും അധികം മദ്യം ലഭിച്ചതെങ്ങനെയെന്നും പോലീസ് അന്വേഷിച്ച് വരികയാണ്.
ബിജു ജോണിനെതിരെ മദ്യവില്‍പ്പനയ്ക്ക് തങ്കമണി എക്സൈസ് റേഞ്ച് ഓഫീസില്‍ നിലവില്‍ കേസുണ്ട്. ഇരുവരെയും റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: