മരം വീണ് ബൈക്ക് യാത്രികന് പരിക്ക്

Friday 4 August 2017 9:53 pm IST

കട്ടപ്പന: റോഡിന് സമീപം നിന്നിരുന്ന പാഴ്മരം കാറ്റത്ത് ഒടിഞ്ഞു വീണ് ബൈക്ക് യാത്രികന് നേരിയ പരിക്ക്. ഇന്നലെ രാവിലെയോടെ വെള്ളയാംകുടി കാണക്കാലിപ്പടിക്ക് സമീപമാണ് സംഭവം. അപകട സാധ്യത ഉയര്‍ത്തി നിന്നിരുന്ന മുരിക്ക് മരം ബൈക്കിന്റെ മുന്‍ ഭാഗത്തേക്ക് വീഴുകയായിരുന്നു പെട്ടെന്ന് ബൈക്ക് നിര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ തൊട്ടുപുറകില്‍ വന്നിരുന്ന കാര്‍ ബൈക്കിലിടിച്ചാണ് ഇയാള്‍ക്ക് പരിക്കേറ്റത്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.