ലോറി പാര്‍ക്കിംഗ് അപകട സാധ്യത ഉണ്ടാക്കുന്നു

Friday 4 August 2017 9:54 pm IST

ആലത്തൂര്‍: ദേശീയപാത തൃപ്പാളൂര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റിക്കു സമീപം സര്‍വ്വീസ് റോഡില്‍ അനധികൃത ലോറി പാര്‍ക്കിംഗ് അപകടസാധ്യതയുണ്ടാക്കുന്നതായി നാട്ടുകാര്‍. മാര്‍ക്കറ്റിംഗ് സൊസൈറ്റിയിലേക്ക് ലോഡുമായി വരുന്ന ലോറികളാണ് തൃപ്പാളൂര്‍ പാലം മുതല്‍ ചിറ്റിലഞ്ചേരിയിലേക്കുള്ള റോഡ് വരെ അനധികൃതമായി പാര്‍ക്ക് ചെയ്തിരിക്കുന്നത്. ചിറ്റിലഞ്ചേരി റോഡിലും ഇരുഭാഗത്തുമായി പാര്‍ക്ക് ചെയ്തിരിക്കുന്ന ലോറികള്‍ പലപ്പോഴും ഗതാഗത തടസ്സമുണ്ടാക്കുന്നുണ്ട്. തൃശൂര്‍ ഭാഗത്തേക്കുള്ള സര്‍വ്വീസ് റോഡില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന ലോറികള്‍ മൂലം സര്‍വ്വീസ് റോഡിലൂടെ കടന്നു പോകുന്ന ബസ്സുകള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുകയാണ്. റോഡിന്റെ രണ്ടു ഭാഗത്തേക്കും വാഹനങ്ങള്‍ വന്നാല്‍ അപകട സാധ്യത കൂടുതലാണ്. സര്‍വ്വീസ് റോഡിലെ അനധികൃത പാര്‍ക്കിംഗിനെതിരെ നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.