കൊളംബോ: ഓള് റൗണ്ടര്‍ ആര്. അശ്വിന് ടെസ്റ്റ് ക്രിക്കറ്റില്‍ 2000 റണ്‍സും 200 വിക്കറ്റും തികച്ചു. ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് അശ്വിന്.
ശ്രീലങ്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ അര്‍ധ സെഞ്ചുറി നേടിയതോടെയാണ് അശ്വിന് ഈ നേട്ടം കൈവരിച്ചത്.
അശ്വിന്റെ 51-ാം ടെസ്റ്റാണിത്. ഏറ്റവും വേഗത്തില്‍ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ താരമാണ്. ഇംഗ്ലണ്ടിന്റെ ഇയാന്‍ ബോതമാണ് (42 ടെസ്റ്റ്) ഏറ്റവും വേഗത്തില്‍ ഈ നേട്ടം കൈവരിച്ച താരം. പാക്കിസ്ഥാന്റെ ഇംറാന്‍ ഖാനും (50 ടെസ്റ്റ്), കപിദേവും (50 ടെസ്റ്റ്) ഈ നേട്ടം കൈവരിച്ചിട്ടുണ്ട്.
അതേസമയം വേഗത്തില്‍ 2000 റണ്‍സും 250 വിക്കറ്റും നേടുന്ന താരമെന്ന ബഹുമതി അശ്വിന് സ്വന്തമായി. ന്യൂസിലന്‍ഡിന്റെ റിച്ചാര്‍ഡ് ഹാഡ്ലിയുടെ റെക്കോര്‍ഡാണ് തകര്‍ന്നത്.ഹാഡ്ലി 54 ടെസ്റ്റിലാണ് ഈ നേട്ടം സ്വന്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: