നെല്‍ കര്‍ഷകര്‍ കടക്കെണിയില്‍

Friday 4 August 2017 10:29 pm IST

കോട്ടയം: വെയിലും മഴയുമേറ്റ് പാടത്ത് പൊന്ന് വിളയിച്ച കര്‍ഷകര്‍ ആത്മഹത്യയുടെ വക്കില്‍. നെല്ല് കൊടുത്ത് അഞ്ച് മാസം കഴിഞ്ഞി്ട്ടും സപ്ലൈക്കോയില്‍ നിന്ന് വില കിട്ടിയില്ല. ജില്ലയില്‍ കര്‍ഷകര്‍ക്ക് കിട്ടാനുള്ളത് 33 കോടി രൂപയാണ്. പാഡി ഓഫീസുകള്‍ കയറിയിറങ്ങി കര്‍ഷകര്‍ മടുത്തു. നെല്‍വില ഉടന്‍ കൊടുത്ത് തീര്‍ക്കുമെന്ന മന്ത്രിയുടെ വാക്കും പതിരായി. എന്ത് ചെയ്യണമെന്നറിയാതെ കര്‍ഷകര്‍ ഗത്യന്തരമില്ലാതെ തുക ആവശ്യപ്പെട്ട് സമരം തുടങ്ങി.കര്‍,ഷകര്‍ കടക്കാരായതോടെ പുഞ്ചകൃഷി ഒരുക്കള്‍ പ്രതിസന്ധിയിലായി. വിരിപ്പൂ കൃഷി. പുഞ്ചകൃഷി എന്നിവയ്ക്ക് പാടശേഖരം ഒരുക്കുന്നതിന് വെള്ളം വറ്റിക്കാന്‍ പമ്പിംഗ് കരാര്‍ എടുത്തവരും കടക്കെണിയിലാണ്. രണ്ട് കോടി രൂപയാണ് ഇവര്‍ക്ക് കിട്ടാനുള്ളത്. ഇവരില്‍ ഭൂരിഭാഗവും കര്‍ഷകര്‍ തന്നെയാണ്. കടം വാങ്ങിയാണ് പലരും കരാറെടുത്തത്. മോട്ടോര്‍ വാടക, വൈദ്യുതി ചെലവ് എന്നിവ സ്വയം വഹിച്ചാണ് വെള്ളം വറ്റിച്ചത്.തുക കിട്ടാത്ത സാഹചര്യത്തില്‍ അടുത്ത വര്‍ഷത്തേയ്ക്കുള്ള കരാര്‍ ബഹിഷ്‌ക്കരിക്കാന്‍ ഒരുങ്ങുകയാണ് ഇവര്‍. നെല്ല് കൊടുത്ത് അഞ്ച് മാസം കഴിഞ്ഞിട്ടും വില കിട്ടാത്തതിനെ തുടര്‍ന്ന് കര്‍ഷക കുടുംബങ്ങള്‍ കടക്കെണിയിലാണ്പാട്ട കര്‍ഷകരാണ് ഏറ്റവും കൂടുതല്‍ പ്രതിസന്ധി നേരിടുന്നത്. പലരും ബാങ്കില്‍ നിന്ന് 4 ശതമാനം പലിശയ്ക്ക് കടമെടുത്താണ് കൃഷി ചെയ്തത്. അടവ് മുടങ്ങിയതോടെ മുതലും പലിശയും താങ്ങാവുന്നതില്‍ അപ്പുറമായി. സ്വകാര്യ പണഇടപാടുകാരില്‍ നിന്ന് പലിശയ്ക്ക് പണം വാങ്ങി കടമെടുത്തവരും ഉണ്ട്. ഇവരും പുറത്തിറങ്ങനാവാത്ത സ്ഥിതിയാണ്. ചങ്ങനാശേരി, വൈക്കം, കോട്ടയം താലൂക്കുകളിലെ കര്‍ഷകര്‍ക്കാണ് വില കിട്ടാനുള്ളത്. തിരുവാര്‍പ്പ് , നാട്ടകം, അയ്മനം മേഖലകളിലെ പാടശേഖര സമിതികളും കര്‍ഷകരുമാണ് സമര മാര്‍ഗ്ഗത്തിലാണ്. സംസ്ഥാന സര്‍ക്കാര്‍ പണം അനുവദിയ്ക്കത്തതാണ് പ്രശ്‌നത്തിന് കാരണമെന്ന് പാഡി ഉദ്യോഗസ്ഥര്‍ പറയുന്നു. കേന്ദ്രത്തിന്റെ വിഹിതം മാസങ്ങള്‍ക്ക് മുമ്പേ ലഭിച്ചതാണ്.എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മൂലം പണം അനുവദിച്ചില്ല. നെല്ല് കൊടുക്കുമ്പോള്‍ തന്നെ പണം നല്‍കുമെന്ന മന്ത്രിയുടെ വാഗ്ദാനവും ജല രേഖയായതില്‍ കര്‍ഷക രോഷം ശക്തമാണ്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.