ഇരിട്ടി: വിദ്യാരംഗം കലാസാഹിത്യവേദി ഇരിട്ടി ഉപജില്ലാ സര്‍ഗ്ഗോത്സവം ഉളിയില്‍ ഗവ. യുപി സ്കൂളില്‍ സംഗീതജ്ഞന് ഡോ.ഉണ്ണികൃഷ്ണന് പയ്യാവൂര്‍ ഉദ്ഘാടനം ചെയ്തു. എസ്എംസി ചെയര്മാന് കെ.എ.ഷാജി അദ്ധ്യക്ഷത വഹിച്ചു. വിദ്യാരംഗം ഉപജില്ലാ കോ ഓഡിനേറ്റര്‍ കെ.വിനോദ് കുമാര്‍, കെ.അബ്ദുള്‍ഖാദര്‍, പി.കെ.മധുസൂദനന്, പ്രധമാദ്ധ്യാപകന്‍ പി.വി.ദിവാകരന് എന്നിവര്‍ പ്രസംഗിച്ചു. കലാസാഹിത്യ ശില്‍പ്പശാലക്ക് ബാബുരാജ് മലപ്പട്ടം, മാത്യൂസ് വൈത്തിരി, ടി.കെ.ഡി മുഴപ്പിലങ്ങാട്, പ്രകാശന് കടമ്പൂര്, എം.വി.ജനാര്ദ്ദനന്, സന്തോഷ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: