നാദിര്‍ഷയുടെ സഹോദരനെ ചോദ്യം ചെയ്യുന്നു

Saturday 5 August 2017 12:51 pm IST

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ സംവിധായകനും നടനുമായ നാദിർഷയുടെ സഹോദരനും ഗായകനുമായ സമദിനെ പോലീസ് ചോദ്യം ചെയ്യുന്നു. രാവിലെ പോലീസ് ക്ലബിലേക്ക് വിളിച്ചുവരുത്തിയാണ് സമദിനെ ചോദ്യം ചെയ്യുന്നത്. കേസിൽ നാദിർഷയെ വീണ്ടും ചോദ്യം ചെയ്യുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് അന്വേഷണ സംഘം സമദിനെയും വിളിച്ചുവരുത്തിയത് എന്നതാണ് ശ്രദ്ധേയം. ദിലീപിന്റെ അടുത്ത് സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയ്ക്കും കേസിന്റെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് നേരത്തെ തന്നെ വാര്‍ത്തകളുണ്ടായിരുന്നു. ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ അന്വേഷിക്കാനാണ് സമദിന്റെ മൊഴി എടുക്കുന്നതെന്നാണ് സൂചന.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.