കോഴിക്കോട്: താമരശേരി അടിവാരത്ത് ബസും ജീപ്പും കൂട്ടിയിടിച്ച് ആറുപേര്‍ മരിച്ചു. കോഴിക്കോട്ടുനിന്ന് സുല്‍ത്താന്‍ ബത്തേരിയിലേക്ക് പോയ രാജഹംസം ബസാണ് കൈതപ്പൊയിലില്‍ അപകടത്തില്‍പ്പെട്ടത്. ഉച്ചക്ക് 2.30 യോടെയായിരുന്നു അപകടം. മരിച്ചവരില്‍ മൂന്നുപേര്‍ കുട്ടികളാണ്.
വയനാട്ടുനിന്നെത്തിയ കാറില്‍ ബസ് ഇടിച്ചശേഷം നിയന്ത്രണംവിട്ട് ജീപ്പ് ഇടിച്ചു തകര്‍ക്കുകയായിരുന്നു. കൊടുവള്ളി കരുവന്‍പൊയില്‍ സ്വദേശികളാണ് അപകടത്തില്‍പ്പെട്ടതെന്നാണ് ലഭിക്കുന്ന പ്രാഥമിക സൂചന. മൃതദേഹങ്ങള്‍ കൈതപ്പൊയിലിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു.
അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: