ഈയിടെ സിപിഐയിലെ ചില നേതാക്കന്മാര് എതിരാളിയെ ചീത്ത പറഞ്ഞാണ് ആളാകുന്നത്. ഇതു പക്ഷേ സിപി ഐയുടെമാത്രം സ്വഭാവമല്ല. ഇക്കാര്യത്തില്‍ മുമ്പന്മാര് സിപിഎം തന്നെയാണ്. ഇപ്പോള്‍ പണ്ടേപ്പോലെ ശൗര്യം ഫലിക്കുന്നില്ല. ഒരേ മുന്നണിയില്‍ തന്നെയുള്ള സിപിഎം തന്നെയാണ് സിപി ഐയ്ക്കു എതിരാളി.
ശരിക്കും കാനമാണ് പ്രതിപക്ഷ നേതാവെന്ന് ചിലപ്പോഴെങ്കിലും സിപിഎമ്മിനു തോന്നായ്കയില്ല. അങ്ങനെ പരസ്പരം ശത്രുക്കളായി മുന്നോട്ടു പോകുന്ന ഒരേ മുന്നണിയിലെ ഈ വിപ്ലവ പാര്‍ട്ടികള്‍ ജനത്തിനും രസംവിതയ്ക്കുന്നുണ്ട്.
കാനമാണ് സിപി ഐയിലെ പുലിയെന്നു തോന്നുന്നുണ്ടെങ്കില്‍ തെറ്റി. അതിലും വലിയൊരു പുലിയുണ്ട്, സാക്ഷാല്‍ എറണാകുളം ജില്ലാ സെക്രട്ടറി പി.രാജു. പേടിച്ചാല്‍ പനിവരുന്ന ആളാണ് പിണറായി വിജയന് എന്നാണ് രാജുവിന്റെ കമന്റ്. രാജുവിന്റെ കമന്റ്കേട്ട് പിണറായി ഒന്നുകൂടി പേടിച്ചുകാണും. പനിവരുമോയെന്നാണ് മാത്രമാണ് ഇനി നോക്കേണ്ടത്. ഒരുകാര്യം എന്തായാലും സത്യമാണ്,കാനത്തെക്കാള്‍ ഒരുപടികൂടി മുന്നിലായി രാജു.നോക്കണേ, ഒരുവാചകംകൊണ്ട് ആളാകാന്‍ എന്തെളുപ്പം!
ഇങ്ങനെ വാക്കും വാചകവുംകൊണ്ടാണ് ചിലര്‍ അങ്കം വെട്ടുന്നത്. പക്ഷേ ഇവരെ അങ്ങനെയങ്ങു കൂടുതല്‍ വിശ്വസിക്കാന്കൊള്ളില്ല. തരംകിട്ടുമ്പോള്‍ തങ്ങള്‍ ഇടതുപക്ഷമാണെന്നും മഹാവിപ്ലവകാരികളാണെന്നുമൊക്കെ പറഞ്ഞുകളയും. ഒരുമയുണ്ടെങ്കില്‍ ഒലക്കമേലും കിടക്കാം എന്നുപറയുംപോലെ.അതെന്തായാലും ഇപ്പോള്‍ തിളങ്ങി നില്ക്കുന്നതു രാജു തന്നെയാണ്.ഇനി പേടിപ്പനി രാജുവിനും വരുമോ എന്നാണറിയേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: