മാനേജ്‌മെന്റിന്റെ വിദ്യാര്‍ത്ഥി വിരുദ്ധ നിലപാട് അവസാനിപ്പിക്കണം: എബിവിപി

Saturday 5 August 2017 7:30 pm IST

രാജപുരം: രാജപുരം സെന്റ് പയസ് കേളേജ് മാനേജ്‌മെന്റ് തങ്ങളുടെ വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടവസാനിപ്പിക്കാന്‍ തയ്യാറാവണമെന്ന് എബിവിപി ജില്ലാ കണ്‍വീനര്‍ ശ്രീഹരി രാജപുരം ആവശ്യപ്പട്ടു. മാനേജ്‌മെന്റിന്റെ വിരുദ്ധ നിലപാടുകളെ ചോദ്യം ചെയ്ത വിദ്യാര്‍ത്ഥികളെ കേളേജില്‍ വിദ്യാര്‍ത്ഥി സംഘടന പ്രവര്‍ത്തനം നടത്തിയെന്നു പറഞ്ഞു സസ്‌പെന്റ് ചെയ്ത മാനേജ്‌മെന്റ് നടപടി പ്രതിഷേധാര്‍ഹമാണ്. ഈ വിദ്യാര്‍ത്ഥികളുടെ സസ്‌പെന്‍ഷന്‍ ഉടന്‍ പിന്‍വലിക്കുകയും മാനേജ്‌മെന്റ് വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടുകള്‍ അവസാനിപ്പിക്കാന്‍ തയ്യറാവണമെന്നും ശ്രീഹരി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.