ആലപ്പുഴ: നാഷണല്‍ ബുക്ക് ട്രസ്റ്റിന്റെ പ്രവര്‍ത്തനം കേരളത്തില്‍ കഴിഞ്ഞ പത്തുവര്‍ഷമായി കാര്യക്ഷമമല്ലെന്നും എന്‍ബിടി അംഗം ഇ.എന്‍. നന്ദകുമാര്‍ പറഞ്ഞു. അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ആലപ്പുഴ പുസ്തകോത്സവത്തിന്റെ സമാപന സഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്‍ബിടിയുടെ പ്രവര്‍ത്തനം കൂടുതല്‍ ഗ്രാമങ്ങളിലേക്കു വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡോ. അമ്പലപ്പുഴ ഗോപകുമാര്‍ അദ്ധ്യക്ഷനായി. പുസ്തകോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മത്സരവിജയികള്‍ക്ക് സാഹിത്യകാരന് വെണ്ണല മോഹന്‍ പുരസ്കാരം നല്കി. കല്ലേലി രാഘവന്‍പിള്ള സംസാരിച്ചു.
കലാസാഹിത്യ രംഗങ്ങളില്‍ മികവു പുലര്‍ത്തിയ ആലപ്പുഴസ്വദേശികളെ ചടങ്ങില്‍ ആദരിച്ചു. കെ.ആര്. സുബ്രഹ്മണ്യന് സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: