ഖാദി ഓണം-ബക്രീദ് മേള തുടങ്ങി

Saturday 5 August 2017 9:25 pm IST

കൊച്ചി:  ഖാദി ഓണം-ബക്രീദ് മേള തുടങ്ങി. മന്ത്രി പി. തിലോത്തമന്‍ ഉദ്ഘാടനം ചെയ്തു. ഖാദി ബോര്‍ഡിന്റെ ജില്ലാ ഓഫീസ് പ്രവര്‍ത്തിക്കുന്ന കലൂര്‍ ഖാദി ടവേഴ്സിന്റെ അങ്കണത്തിലാണ് മേള. ഹൈബി ഈഡന്‍ എംഎല്‍എ ആദ്യ വില്‍പ്പന നിര്‍വഹിച്ചു. ഖാദി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍പേഴ്സണ്‍ സോണി കോമത്ത് സമ്മാന കൂപ്പണ്‍ വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു. കൊച്ചി മേയര്‍ സൗമിനി ജെയിന്‍, കൗണ്‍സിലര്‍ എം.ജി.അരിസ്റ്റോട്ടില്‍, കെവിഐസി ഡയറക്ടര്‍ ഐ. ജവഹര്‍, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ എസ്. ഷീബ, ഖാദി ഫെഡറേഷന്‍ സെക്രട്ടറി കെ.പി. ഗോപാലപൊതുവാള്‍, ഖാദി ബോര്‍ഡ് ഡയറക്ടര്‍ ടി. ശ്യാംകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സപ്തംബര്‍ മൂന്നുവരെ ഖാദിക്ക് 30 ശതമാനം ഗവ:റിബേറ്റ് ലഭിക്കും. സ്വര്‍ണ സമ്മാന പദ്ധതിയില്‍ ഒന്നാം സമ്മാനം 10 പവനും, രണ്ടാം സമ്മാനം രണ്ട് പേര്‍ക്ക് അഞ്ച് പവന്‍ വീതവും നല്‍കും. മൂന്നാം സമ്മാനം 28 പേര്‍ക്ക് ഒരു പവന്‍ വീതം (ഓരോ ജില്ലയ്ക്കും രണ്ട് വീതം) ലഭിക്കും. ആഴ്ചതോറും 4000 രൂപ വിലയുളള സില്‍ക്ക് സാരികളും സമ്മാനമായി ലഭിക്കും.ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ കീഴില്‍ ജില്ലയില്‍ ബോര്‍ഡും പ്രോജക്ടും സംയുക്തമായാണ് മേള നടത്തുന്നത്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.