തൃശൂര്‍: തൃശൂര്‍ ഹോളിഫാമിലി സ്കൂളില്‍ നടന്ന വിണോത്സവത്തില് വില്ലടം ഗവ. ഹയര്‍സെക്കണ്ടറി സ്കൂളിലെ ഭിന്നശേഷിയുള്ള കുട്ടികളുടെ ചെണ്ടമേളം കാണികളെ അതിശയിപ്പിച്ചു.
ബുദ്ധിപരമായി വെല്ലുവിളികള്‍ നേരിടുന്നവര്‍, ഓട്ടിസം ബാധിച്ചവര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ഈ വിഭാഗത്തിന് പരിശീലനം നല്‍കിവരുന്നുണ്ട്. കലാപീഠം ആര്‍ട്സ് സെന്റര്‍ പെപ്പിന്ജോര്ജ്ജ് ആണ് ചെണ്ടവാദ്യ പരിശീലകന്.
പാഞ്ചാരി മേളത്തിന്റെയും ശിങ്കാരിമേളത്തിന്റെയും വ്യത്യസ്ത ഗ്രൂപ്പുകള്‍ അവതരണം ശ്രദ്ധേയമാക്കി. സ്കൂളിലെ റിസോഴ്സ് അധ്യാപികയായിരുന്ന രേണുക ശശികുമാറും കുട്ടികളോടൊപ്പം ചെണ്ടവാദ്യത്തില്‍ പരിശീലനം നേടിയിരുന്നു. കൃഷിവകുപ്പു മന്ത്രി വി.എസ്.സുനില്‍കുമാര്‍ മൊമെന്റൊ നല്കി അനുമോദിച്ചു. ഒപ്പം ഇവരെ തയ്യാറാക്കിയ റിസോഴ്സ് അധ്യാപിക രേണുകയെയും ചെണ്ടപരിശീലകന് പെപ്പിനേയും വൃക്ഷത്തൈകള്‍ നല്കി ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: