ഏറ്റുമാനൂര്‍: നീണ്ടൂര്‍ റോഡില്‍ പെരുമ്പുഴയില്‍ റോഡിനു കുറുകെ തേക്കുമരം മറിഞ്ഞ് വൈദ്യുത ലൈനില്‍ വീണ് ഗതാഗതം ഒരു മണിക്കൂറോളം തടസ്സപ്പെട്ടു. രണ്ടുവൈദ്യുത പോസ്റ്റുകള്‍ ഒടിഞ്ഞു. ഇതോടെ പ്രദേശത്ത് വൈദ്യുത ബന്ധം മണിക്കൂറുകളോളം തകരാറിലായി. കോട്ടയത്തുനിന്നു ലീഡിംഗ് ഫയര്മാന് ഉദയഭാനുവിന്റെ നേതൃത്വത്തില്‍ വന്ന ഫയര്‍ഫോഴ്സ് യൂണിറ്റും, അതിരമ്പുഴ വൈദ്യുതി ബോര്‍ഡ ജീവനക്കാരുടെയും നേതൃത്വത്തില്‍ മരം വെട്ടിമാറ്റി ഗതാഗതം പുനസ്ഥാപിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: