പാലാ: നഗരസഭയുടെ പ്രധാന റോഡുകള്‍ മഴശക്തമായതോടെ വെള്ളക്കെട്ടിലായി. പലഭാഗത്തും വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയാത്തവിധം വെള്ളം ഉയര്‍ന്നതോടെ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു.
സെന്റ് തോമസ് സ്കൂളിന് മുന്‍വശം, കുരിശുപള്ളി കവല, കെഎസ്ഇബിക്ക് മുന്‍വശം, കെഎസ്ആര്‍ടിസി ജംഗ്ഷന്, ചെത്തിമറ്റം പഴയ ആയൂര്‍വ്വേദ ആശുപത്രിക്ക് സമീപം എന്നിവിടങ്ങളിലെല്ലാം കനത്തവെള്ളക്കെട്ടാണ് ശനിയാഴ്ച രൂപപ്പെട്ടത്. വേനല്‍ക്കാലത്ത് അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കി ഓടകള്‍ നവീകരിക്കാത്തതാണ് പലസ്ഥലത്തും വെള്ളക്കെട്ടിന് കാരണമാകുന്നത്.ഓടകളില്‍ പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റും അടിഞ്ഞുകൂടി വെള്ളമൊഴുക്ക് നിലച്ച അവസ്ഥയാണ്. മുന്‍കാലങ്ങളില്‍ മഴക്കാലത്തിന് മുമ്പേ ഓടകള്‍ നവീകരിക്കാറുണ്ടായിരുന്നെങ്കിലും രണ്ട് വര്‍ഷത്തിലേറെയായി നിലച്ചിരിക്കുകയായിരുന്നു. വെള്ളക്കെട്ട് വാഹനഗതാഗതത്തെ കാര്യമായി ബാധിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: