പോലീസ് സ്റ്റേഷന്‍ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

Saturday 5 August 2017 10:14 pm IST

പേരാമ്പ്ര: സംഘപരിവാര്‍ നേതാക്കളെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്ത്തില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ പേരാമ്പ്ര പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തി. ബിജെപി സംസ്ഥാന സമിതി അംഗം എം. മോഹനന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ വര്‍ഷങ്ങളായി വിവേകാനന്ദ സേവാ സമിതി നടത്തുന്ന സൗജന്യ ഉച്ചഭക്ഷണ വിതരണപദ്ധതിയുടെ മുഖ്യസംഘാടകരായ സി.കെ. സാജു, പ്രസൂണ്‍ തുടങ്ങിയവര്‍ക്കെതിരെ സിപിഎം നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് പോലീസ് കള്ളക്കേസെടുത്തതെന്ന് എം. മോഹനന്‍ പറഞ്ഞു. വമ്പിച്ച ജനപിന്തുണയോടെ കല്ലോട് താലൂക്ക് ആശുപത്രിയില്‍ നടക്കുന്ന ഭക്ഷണ വിതരണം എല്ലാ ദിവസവും നല്‍കാന്‍ തുടങ്ങിയ ദിവസം തന്നെയാണ് ഇതിനായി തെരഞ്ഞെടുത്തത്. ജനങ്ങളുടെ പൂര്‍ണ പിന്തുണയും സഹായങ്ങളും പാര്‍ട്ടിയെ വിറളിപിടിപ്പിച്ചിരിക്കുകയാണെന്നും ഇതിനെ തകിടം മറിക്കാനുള്ള ശ്രമമാണ് സിപിഎം നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരം പോലീസ് ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നൂറുക്കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത പ്രതിഷേധ മാര്‍ച്ചിന് ആര്‍എസ്എസ് താലൂക്ക് കാര്യവാഹ് സി. രാജന്‍, താലൂക്ക് ശാരീരിക് ശിക്ഷണ്‍ പ്രമുഖ് എസ്.ആര്‍.ശ്രീരാജ്, കര്‍ഷകമോര്‍ച്ച ജില്ലാ സെക്രട്ടറി കെ.കെ. രജീഷ്, ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി എ. ബാലചന്ദ്രന്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍ പി. ബിജുകൃഷ്ണന്‍, കെ. വത്സരാജ്, കെ.ഇ. സേതുമാധവന്‍, വിനോദ് മമ്പാട്ടില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.