കൊച്ചി: ഹാപ്പി വെഡിങ്ങിന് ശേഷം ഒമര്‍ ലുലുവിന്റെ സംവിധാനത്തിലൊരുങ്ങിയ ‘ചങ്ക്സ്’ റിലീസ് ചെയ്ത ഉടന്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. സിനിമ ചോര്‍ന്നതിനെതിരെ അണിയറ പ്രവര്‍ത്തകര്‍ സൈബര്‍ സെല്ലില്‍ പരാതി നല്കി.
ഒരിടവേളയ്ക്ക് ശേഷം ഹണി റോസ് നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ചങ്ക്സ്’. മെക്കാനിക്കല്‍ എന്‍ജിനിയറിങ് വിദ്യാര്‍ഥികളുടെ കഥയാണ് ഒമര്‍ ചിത്രത്തിലൂടെ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: