അച്ചന്‍ കോവിലാറ്റില്‍ കുളിക്കാനിറങ്ങിയ യുവാക്കള്‍ മുങ്ങിമരിച്ചു

Sunday 6 August 2017 3:39 pm IST

പത്തനംതിട്ട: അച്ചന്‍ കോവിലാറ്റിലെ താഴ് വര കടവില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു. കൊല്ലം ചാവറ സ്വദേശികളായ പ്രസാദ്(38), പ്രമോദ്(36) എന്നിവരാണ് മരിച്ചത്. ഇന്നു രാവിലെ പതിനൊന്നോടെ മന്നിക്കടവില്‍ പുഴയിലേക്ക് വളര്‍ന്നു നില്‍ക്കുന്ന കാട്ടില്‍ കുടുങ്ങിയ നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ശനിയാഴ്ചയാണ് ഇരുവരെയും കാണാതായത്. ഇന്നലെയും ഇന്നു രാവിലെയും തിരച്ചില്‍ തുടര്‍ന്നിരുന്നു. കോട്ടയത്തുനിന്ന് എത്തിയ മൂന്നംഗ സ്‌കൂബാ ടീം, സ്റ്റേഷന്‍ ഓഫീസര്‍ വി വിനോദ്കുമാറിന്റെ നേതൃത്വത്തില്‍ മനോഹരന്‍ പിള്ള, പോള്‍ വര്‍ഗീസ്, വിനോദ് കൃഷ്ണന്‍, അരുണ്‍ കൃഷ്ണന്‍ എന്നിവരും കോട്ടയത്തുനിന്നെത്തിയ സ്‌കൂബാ ടീം അംഗങ്ങളുമാണ് തിരച്ചില്‍ നടത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.