ചന്ദ്രഗ്രഹണം നിങ്ങളെ എങ്ങനെ ബാധിക്കും?​

Sunday 6 August 2017 7:57 pm IST

1192 കര്‍ക്കിടകം 22ന്, 2017 ആഗസ്റ്റ് 7ന് തിങ്കളാഴ്ച രാത്രി ചന്ദ്രഗ്രഹണം.

ഗ്രഹണസ്പര്‍ശം രാത്രി   10.51ന് മധ്യം                           11.50 മോക്ഷം                      12.49

ഈ ഗ്രഹണം ഓരോ കൂറുകാരേയും എങ്ങനെ ബാധിക്കുമെന്ന് ചിന്തിക്കാം. മേടക്കൂറുകാര്‍ക്ക് (അശ്വതി,ഭരണി, കാര്‍ത്തിക ആദ്യപാദം) പൊതുവേ സൗഖ്യത്തെ പ്രധാനം ചെയ്യും. ഇടവക്കൂറുകാര്‍ക്ക് (കാര്‍ത്തിക മുക്കാല്‍, രോഹിണി, മകീര്യം ആദ്യ പകുതി) കീര്‍ത്തിക്ക് ദോഷകരമാണ്. മിഥുനക്കൂറുകാര്‍ക്ക് (മകീര്യം അന്ത്യപകുതി, തിരുവാതിര, പുണര്‍തം മുക്കാല്‍) ഭയം വര്‍ധിച്ചേക്കും. കര്‍ക്കിടകക്കൂറിന് (പുണര്‍തം അന്ത്യപാദം, പൂയ്യം, ആയില്യം) ദാമ്പത്യപ്രശ്‌നം ചിങ്ങക്കൂറിന് (മകം, പൂരം, ഉത്രം ആദ്യപാദം) സൗഖ്യവര്‍ധന. കന്നിക്കൂറിന് (ഉത്രം മുക്കാല്‍, അത്തം, ചിത്തിര ആദ്യപകുതി) മനോദു:ഖം. തുലാക്കൂറിലുള്ളവര്‍ക്ക് (ചിത്തിര അന്ത്യപകുതി, ചോതി, വിശാഖം മുക്കാല്‍) ആരോഗ്യപ്രശ്‌നങ്ങള്‍. വൃശ്ചികക്കൂറിന് (വിശാഖം അന്ത്യപാദം, അനിഴം, തൃക്കേട്ട) ഐശ്വര്യം. ധനുക്കൂറിന് (മൂലം, പൂരാടം, ഉത്രാടം ആദ്യപാദം) വ്രണങ്ങള്‍. മകരക്കൂറുകാര്‍ക്ക് (ഉത്രാടം മുക്കാല്‍, തിരുവോണം, അവിട്ടം ആദ്യപകുതി) സാമ്പത്തിക നാശവും രോഗ പീഢയും. കുംഭക്കൂറിന് (അവിട്ടം അന്ത്യപകുതി, ചതയം, പൂരുരുട്ടാതി മുക്കാല്‍) ധനനാശം. മീനക്കൂറിന് (പൂരുരുട്ടാതി അന്ത്യപാദം, ഉത്രട്ടാതി, രേവതി) സാമ്പത്തികലാഭം. പരിഹാരമായി ഇടവക്കൂറുകാര്‍ വനദുര്‍ഗാദേവിയെ ഉപാസിക്കുക മിഥുനക്കൂറുകാര്‍ മൃത്യുഞ്ജയഹോമാദി സത്കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുക. കര്‍ക്കിടകക്കൂറുകാര്‍ ഉമാമഹേശ്വര പൂജ നടത്തിക്കുക. കന്നിക്കൂറുകാര്‍ മനസാദേവിയെ ഉപദേശാനുസൃതം ഉപാാസിക്കുകയും നാഗപ്രതിമയും മറ്റും ദാനം ചെയ്യുകയും ഉചിതം. തുലാക്കൂറുകാര്‍ വീട്ടില്‍ ഗണപതിഹോമം ഭഗവതിസേവ, മൃത്യഞ്ജയഹോമം ഇത്യാദികള്‍ നടത്തുക. ധനുക്കൂറുകാര്‍ ധനധാന്യാദികള്‍ ദാനം ചെയ്യുകയും വിദ്യാദാനം നടത്തുകയും ചെയ്യുക. മകരക്കൂറുകാര്‍ ആള്‍രൂപം സമര്‍പ്പിക്കുകയും ദേഹരക്ഷകള്‍ ധരിക്കുകയും ചെയ്യുക. കുംഭക്കൂറുകാര്‍ ധനധാന്യാദികള്‍ ദാനം ചെയ്യുക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.