ശ്രദ്ധിക്കാന്‍

Sunday 6 August 2017 9:18 pm IST

  • ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ട്രേഡ് (ഐഐഎഫ്ടി) അതിന്റെ ന്യൂദല്‍ഹി, കൊല്‍ക്കത്ത, കാക്കിനാഡ (ആന്ധ്രാപ്രദേശ്) ക്യാമ്പസുകളിലായി നടത്തുന്ന എംബിഎ (ഇന്റര്‍നാഷണല്‍ ബിസിനസ്) പ്രോഗ്രാമില്‍ പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ സെപ്റ്റംബര്‍ 8 വരെ. അപേക്ഷാഫീസ് 1550 രൂപ. എസ്‌സി/എസ്ടി/പിഡബ്ല്യുഡി വിഭാഗക്കാര്‍ക്ക് 775 രൂപ മതി. വിദേശ ഇന്ത്യക്കാര്‍ക്കും എന്‍ആര്‍ഐക്കാര്‍ക്കും 4500 രൂപയാണ് അപേക്ഷാഫീസ്. ഏതെങ്കിലും ഡിസിപ്ലിനില്‍ 50 ശതമാനം മാര്‍ക്കില്‍ കുറയാതെ ബാച്ചിലേഴ്‌സ് ബിരുദമെടുത്തവര്‍ക്കും ഫൈനല്‍ ഡിഗ്രി പരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷിക്കാം. എസ്‌സി/എസ്ടി/പിഡബ്ല്യുഡി വിഭാഗക്കാര്‍ക്ക് ഡിഗ്രിക്ക് 45 % മാര്‍ക്ക് മതി. എഴുത്തുപരീക്ഷ, ഗ്രൂപ്പ്ചര്‍ച്ച, റൈറ്റിങ് സ്‌കില്‍ അസസ്‌മെന്റ്, ഇന്റര്‍വ്യു എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷന്‍. കേരളത്തില്‍ കൊച്ചി ടെസ്റ്റ് സെന്ററായിരിക്കും. എഴുത്തുപരീക്ഷ നവംബര്‍ 26 ന്. ദല്‍ഹി ക്യാമ്പസില്‍ 220 സീറ്റുകളും കൊല്‍ക്കത്ത ക്യാമ്പസില്‍ 140 സീറ്റുകളുമാണ് എംബിഎ കോഴ്‌സിനുള്ളത്. വാര്‍ഷിക ട്യൂഷന്‍ ഫീസ് 7,85,000 രൂപ. www.iift.edu.
  • ബാംഗ്ലൂരിലെ ഇന്ത്യന്‍ പ്ലൈവുഡ് ഇന്‍ഡസ്ട്രീസ് റിസര്‍ച്ച് ആന്റ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് 2017 നവംബറിലാരംഭിക്കുന്ന വുഡ് ആന്റ് പാനല്‍ പ്രോഡക്ട്‌സ് ടെക്‌നോളജി പിജി ഡിപ്ലോമ കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ സെപ്റ്റംബര്‍ 16 വരെ. ശാസ്ത്രബിരുദക്കാര്‍ക്കും എന്‍ജിനീയറിംഗ് ടെക്‌നോളജി ബിരുദക്കാര്‍ക്കും അപേക്ഷിക്കാം. പ്രായപരിധി 28 വയസ്സ്. അപേക്ഷാഫീസ് 250 രൂപ. www.ipirti.gov.in.
  • പൂനെയിലെ ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ അസ്‌ട്രോണമി ആന്റ് അസ്‌ട്രോഫിസിക്‌സ് (ഐയുസിഎഎ), നാഷണല്‍ സെന്റര്‍ ഫോര്‍ റേഡിയോ അസ്‌ട്രോഫിസിക്‌സ് (എന്‍സിആര്‍എ) എന്നിവിടങ്ങളില്‍ സ്‌കോളര്‍ഷിപ്പോടെ പിഎച്ച്ഡി പഠനത്തിനുള്ള ഐയുസിഎഎ, എന്‍സിആര്‍എ അഡ്മിഷന്‍ ടെസ്റ്റില്‍ (INAT.2017) പങ്കെടുക്കുന്നതിന് അപേക്ഷ സെപ്റ്റംബര്‍ 15 വരെ. 55 % മാര്‍ക്കില്‍ കുറയാത്ത ബിഎസ്‌സി/എംഎസ്‌സി/ഇന്റിഗ്രേറ്റഡ് എംഎസ്‌സി ഫിസിക്‌സ്/ഇലക്‌ട്രോണിക്‌സ്/അസ്‌ട്രോണമി/അപ്ലൈഡ് മാത്തമാറ്റിക്‌സ്, ബിഇ/ബിടെക്/എംഇ/എംടെക് (ഏതെങ്കിലും ബ്രാഞ്ച്) യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അഡ്മിഷന്‍ ടെസ്റ്റ് 2017 ഡിസംബര്‍ 7 ന്. http://inat.ncra.tifr./res..in/inat.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.