ദീനദയാല്‍ ജന്മശതാബ്ദി കണ്‍വെന്‍ഷന്‍

Sunday 6 August 2017 8:40 pm IST

ഗുരുവായൂര്‍: ബി.ജെ.പി. ഗുരുവായൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പണ്ഡിറ്റ് ദീനദയാല്‍ ഉപദ്ധ്യായ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ നടത്തി.ജില്ലാ വൈസ് പ്രസിഡണ്ട് അനീഷ് ഇയ്യാല്‍ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡണ്ട് കെ.ആര്‍.അനീഷ് അധ്യക്ഷത വഹിച്ചു. ഏകാത്മ മാനവ ദര്‍ശനത്തെ കുറിച്ച് ദേശീയ നിര്‍വ്വാഹക സമിതിയംഗം സി.കെ.പത്മനാഭന്‍ പ്രഭാഷണവും കേന്ദ്ര സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികളെ കുറിച്ച് ജില്ലാ ജനറല്‍ സെക്രട്ടറി കെ.പി.ജോര്‍ജ്ജ് വിവരണവും നടത്തി. നേതാക്കളായ പി.എം.ഭരതന്‍, രാജന്‍ തറയില്‍, കെ.സി.വേണുഗോപാല്‍, സുധീര്‍ ചെറായി, സുമേഷ് തേര്‍ളി, ബാലന്‍ തിരുവെങ്കിടം, അനില്‍ മഞ്ചറമ്പത്ത്, എം.കെ.ഷണ്മുഖന്‍, സുന്ദരന്‍ വടക്കേകാട് എന്നിവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.