മര ചില്ല റോഡിലേക്ക് ഒടിഞ്ഞ് വീണു

Sunday 6 August 2017 9:18 pm IST

  തൊടുപുഴ: കനത്തമഴയില്‍ മുനിസിപ്പല്‍ പാര്‍ക്കിലെ മരത്തിലെ കൂറ്റന്‍ ചില്ല റോഡിലേക്ക് ഒടിഞ്ഞു വീണു. പുലര്‍ച്ചെ റോഡില്‍ ആളുകള്‍ കുറവായതിനാല്‍ അപകടം ഒഴിവായി. സംഭവത്തെ തുടര്‍ന്ന് റോഡിലേക്ക് അപകടകരമായ രീതിയില്‍ നിന്ന മരത്തിന്റെ ചില്ലകള്‍ നന ഗരസഭ അധികൃതര്‍ വെട്ടിമാറ്റി. അമ്പലം ബൈപാസ് റോഡിലേക്കാണ് ഇന്നലെ പുലര്‍ച്ചെ ആറ് മണിയോടെയാണ് പാര്‍ക്കില്‍ നിന്നിരുന്ന വാകമരത്തിന്റെ വലിയ ചില്ല ഒടിഞ്ഞു വീണത്. കൂടാതെ വലിയൊരു ശിഖരം ഒടിഞ്ഞു തൂങ്ങി അപകടാവസ്ഥയിലുമായിരുന്നു. അടുത്ത് കൂടി തന്നെ വൈദ്യുതി കമ്പികള്‍ കടന്നു പോകുന്നുണ്ടായിരുന്നെങ്കിലും എതിര്‍വശത്തേക്കാണ് ശിഖരം വീണത്. ഉടന്‍ തന്നെ നാട്ടുകാര്‍ നഗരസഭ അധികൃതരെ വിവരമറിയിച്ചു. തുടര്‍ന്ന് തൊടുപുഴ അഗ്‌നിരക്ഷാ സേനയെത്തി റോഡില്‍ കിടന്ന മരക്കൊമ്പ് മുറിച്ച് മാറ്റി ഗതാഗതം പുനഃസ്ഥാപിക്കുകയായിരുന്നു. അപകടമുയര്‍ത്തി ഒടിഞ്ഞു നില്‍ക്കുന്ന കൊമ്പ് വൈസ്‌ചെയര്‍മാന്‍ ടി.കെ.സുധാകരന്‍ നായരുടെ നേതൃത്വത്തില്‍ മുറിച്ച് നീക്കി. കൂടാതെ അമ്പലം റോഡില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങളുടെ കൊമ്പുകളും മുറിച്ചു മാറ്റി. മഴക്കാലം ആരംഭിച്ചതോടെ നഗരത്തില്‍ വിവിധ ഇടങ്ങളില്‍ മരച്ചില്ലകള്‍ നിലം പതിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.