കഞ്ചാവുമായി യുവാവിനെ പിടികൂടി

Sunday 6 August 2017 10:07 pm IST

പള്ളുരുത്തി: വില്‍പ്പനക്കായി കൈവശം സൂക്ഷിച്ച കഞ്ചാവുമായി യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. കുമ്പളങ്ങി വലിയപറമ്പ് വീട്ടില്‍ ആഷ്ലി (22)യാണ് അറസ്റ്റിലായത്. ഇയാളില്‍ നിന്ന് 200 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. പടന്നക്കരി ഭാഗത്ത് വെച്ച് കഞ്ചാവ് വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് എക്‌സൈസ് സംഘം പിടികൂടിയത്. പ്രതിയെ റിമാന്റ് ചെയ്തു. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അഗസ്റ്റിന്‍ ജോസഫിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു നടപടി. ഇന്‍സ്‌പെക്ടര്‍ സജീവ് കുമാര്‍, അസ്സി ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് മസൂദ് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.