ആര്‍ട്ട് ഓഫ് ലിവിംഗിന്റെ ഓണ്‍ലൈന്‍ ശില്‍പശാല

Sunday 6 August 2017 10:08 pm IST

പള്ളുരുത്തി: ആര്‍ട്ട് ഓഫ് ലിവിംഗിന്റെ നേതൃത്യത്തില്‍ ശ്രീ ശ്രീ രവിശങ്കര്‍ നയിക്കുന്ന ഓണ്‍ലൈന്‍ ശില്പശാല ഇന്ന് ആരംഭിക്കും. പളളുരുത്തി ഡോണ്‍ ബോസ്‌ക്കോ ഹാളില്‍ വൈകിട്ട് 5.30 മുതല്‍ 8.30 വരെ നടക്കുന്ന പരിപാടി 20ന് സമാപിക്കും. ആനന്ദ് ഉത്സവ് എന്ന പേരില്‍ നടക്കുന്ന പരിപാടി ഇന്ത്യയില്‍ തന്നെ ആദ്യമായാണെന്ന് സംഘാടകര്‍ അറിയിച്ചു. ജ്ഞാനം, ധ്യാനം, ഭക്തി, യോഗ, പ്രാണായാമംസുദര്‍ശന ക്രിയ തുടങ്ങിയ പതിവു രീതിയിലൂടെയാകും പരിശീലനം നല്‍കുക. പത്ത് ലക്ഷം പേര്‍ക്ക് ഘട്ടം ഘട്ടമായി അവസരം നല്‍കുമെന്ന് ആര്‍ട്ട് ഓഫ് ലിവിംഗ് ഭാരവാഹികള്‍ അറിയിച്ചു. ഫോണ്‍: 9388479580.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.