അനുസ്മരണം

Sunday 6 August 2017 10:13 pm IST

തൃപ്പൂണിത്തുറ: ശ്രീപൂര്‍ണത്രയീശ സംഗീതസഭയും തൃപ്പൂണിത്തുറ പാറക്കടത്ത് കോയിക്കല്‍ ട്രസ്റ്റും ചേര്‍ന്നൊരുക്കിയ രാമവര്‍മ്മ കൊച്ചുണ്ണി തിരുമുല്‍പ്പാട്, ഓമന നമ്പിഷ്ഠാതിരി അനുസ്മരണ പരിപാടി തന്ത്രിമുഖ്യന്‍ പുലിയന്നൂര്‍ വാസുദേവന്‍ നമ്പൂതിരിപ്പാട്, ഭാഗവതാചാര്യ നന്ദിനി നമ്പിഷ്ഠാതിരി തുടങ്ങിയവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. തൃപ്പൂണിത്തുറ നഗരസഭാ അധ്യക്ഷ ചന്ദ്രികാദേവി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ തൃപ്പൂണിത്തുറ ആസ്ഥാനവിദ്വാന്‍ പുരസ്‌കാരം (പാറക്കടത്ത് കോയിക്കല്‍ ട്രസ്റ്റ് ഏര്‍പെടുത്തിയിട്ടുള്ളത്) മൃദംഗ ആചാര്യന്‍ പത്മഭൂഷണ്‍ ഡോ. തൃപ്പൂണിത്തുറ വിശ്വനാഥന്‍ ഗോപാലകൃഷ്ണന് (ടിവിജി) സമര്‍പ്പിച്ചു. തൃപ്പൂണിത്തുറ എന്‍. ഗോപാലകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണവും പി.എസ്. രാമന്‍ കൊച്ചി ക്ഷത്രീയ സമാജം പ്രസിഡന്റ് ഗിരീഷ് വര്‍മ്മ, രാജ്‌മോഹന്‍വര്‍മ്മ, പി.കെ. ജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.