കുമരകത്ത് വീണ്ടും സിപിഎം ആക്രമണം, വ്യാപക പ്രതിഷേധം

Sunday 6 August 2017 10:32 pm IST

കോട്ടയം: കുമരകത്ത് വീണ്ടും സിപിഎം ആക്രമണം. ആക്രമണത്തില്‍ പരിക്കേറ്റ ബിജെപി ഏറ്റുമാനൂര്‍ നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി ആന്റണി അറയില്‍, ബിഎംഎസ് കുമരകം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മഹേഷ് കണ്ടാത്ര എന്നിവരെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇന്നലെ നിയോജകമണ്ഡലം യോഗം കഴിഞ്ഞ് നെഹ്‌റു ട്രോഫി വള്ളംകളിയുടെ പരിശീലനത്തുഴച്ചില്‍ കാണാന്‍ കുമരകം മുത്തേരിമടയിലെത്തിയ ഇരുവരെയും അമ്പിളി(മിഥുന്‍), സഹോദരന്‍ ജ്യോതി എന്നിവരുടെ നേതൃത്വത്തില്‍ ഒരുസംഘമാളുകള്‍ ഇവരെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. അക്രമത്തിന് നേതൃത്വം നല്‍കുന്ന അമ്പിളിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാസുരേന്ദ്രന്റെ നേതൃത്വത്തില്‍ അക്രമത്തിന് ഇരയായവരുടെ ബന്ധുക്കള്‍ കോട്ടയം വെസ്റ്റ് പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചു. അക്രമത്തിനെതിരെ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ സംഘപരിവാര്‍സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനങ്ങളും യോഗങ്ങളും നടന്നു. കോട്ടയം നഗരത്തില്‍ നടന്ന പ്രതിഷേധ പ്രകടനം ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരി ഉദ്ഘാടനം ചെയ്തു. നേതാക്കളായ സി. എന്‍.സുഭാഷ്, കെ.പി.ഭുവനേശ്, പി.പി.രണരാജ്, ആര്‍എസ്എസ് താലൂക്ക് കാര്യവാഹക് എം.എസ്.മനു എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.