കോട്ടയം: വിശ്വകര്‍മ്മജരുടെ പ്രശ്നങ്ങള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്. കേരള വിശ്വകര്‍മ്മ യുവജനസംഘ സംസ്ഥാന സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അവര്‍.
സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയം ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും ശോഭ സുരേന്ദ്രന് പറഞ്ഞു. പരമ്പരാഗത തൊഴിലാളികളുടെ തൊഴില്‍ സംരക്ഷിക്കുക, നിര്‍മ്മാണ മേഖലയില്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ അനുപാതം നിശ്ചയിക്കുക, പരമ്പരാഗത തൊഴിലാളികള്‍ക്ക് ഇഎസ്ഐ പരിരക്ഷ ഏര്‍പ്പെടുത്തുക, വിദ്യാര്‍ഥികള്‍ക്ക് ഒഇസി ഗ്രാന്റ് നല്‍കുക തുടങ്ങിയവയാണ് ആവശ്യങ്ങള്‍.
പ്രതിനിധി സമ്മേളനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. വൈകുന്നേരം പൊതുസമ്മേളനം കെ.എം. മാണി എംഎല്‍എ ഉദ്ഘാടനം ചെയ്തു. നിരവധി ആവശ്യങ്ങള്‍ അടങ്ങുന്ന പ്രമേയങ്ങള്‍ സമ്മേളനത്തില്‍ അവതരിപ്പിച്ചു.
ശബരിമല ക്ഷേത്രത്തിലെ ശില്പികളെ ശോഭാ സുരേന്ദ്രന് ആദരിച്ചു. സംഘടനയുടെ കരുത്ത് തെളിയിക്കുന്ന പ്രകടനത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് നിരവധി പ്രവര്‍ത്തകരാണ് പങ്കെടുത്തത്. കേരള വിശ്വകര്‍മ്മസഭ സംസ്ഥാന പ്രസിഡന്റ് പി.ആര്. ദേവദാസ് സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ചു. എം.ആര്. രാജീവിനെ പ്രസിഡന്റായും കെ.പി. സുനില്‍കുമാറിനെ ജനറല്‍ സെക്രട്ടറിയായും യോഗം തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: