സിപിഎം പ്രവര്‍ത്തകരെ സന്ദര്‍ശിക്കാന്‍ കേന്ദ്രമന്ത്രിയെ മുഖ്യമന്ത്രി ക്ഷണിക്കണം: കുമ്മനം

Sunday 6 August 2017 6:08 pm IST

തിരുവനന്തപുരം: രക്തസാക്ഷി കുടുംബങ്ങളെ കേന്ദ്രമന്ത്രി സന്ദര്‍ശിക്കണമെന്ന് ആവശ്യപ്പെടുന്ന സിപിഎം, ജിഷ്ണു പ്രണോയിയുടെ വീട്ടിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനെ കൂട്ടിക്കൊണ്ടു പോകാന്‍ തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. മുഖ്യമന്ത്രിയുടെ വീട്ടില്‍ നിന്ന് വെറും ഒന്നര കിലോമീറ്റര്‍ മാത്രമാണ് കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകന്‍ രമിത്തിന്റെ വീട്ടിലേക്കുള്ളത്. ആണ്ടല്ലൂര്‍ സന്തോഷിന്റെ വീടും പിണറായി വിജയന്റെ വീടിന് തൊട്ടടുത്താണ്. സിപിഎം പ്രവര്‍ത്തകരെ സന്ദര്‍ശിക്കാന്‍ കേന്ദ്രമന്ത്രിയെ ഔപചാരികമായി ക്ഷണിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം. കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്കെല്ലാം അവസരം നല്‍കുമെന്ന് അരുണ്‍ ജയ്റ്റ്‌ലി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഈ അവസരം മുതലാക്കാന്‍ സിപിഎം തയ്യാറാകണം. കേന്ദ്ര പ്രതിരോധമന്ത്രി സ്വീകരിച്ച വിശാലമനസ്സ് കാണിക്കാന്‍ മുഖ്യമന്ത്രി തയ്യാറുണ്ടോയെന്നും കുമ്മനം ചോദിച്ചു. പിണറായി വിജയനില്‍ നിന്ന് നീതി കിട്ടില്ലെന്ന് മനസ്സിലാക്കിയാണ് സിപിഎം രാജ്ഭവന് മുന്നിലേക്ക് സമരം മാറ്റിയത്. ബിജെപി ഭരണത്തില്‍ എല്ലാവര്‍ക്കും നീതികിട്ടും. അതില്‍ ബിജെപി രാഷ്ട്രീയം നോക്കാറില്ലെന്നും കുമ്മനം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.