ടി20 ഗ്ലോബല്‍ ലീഗ് വര്‍ക്ക്ഷോപ്പ് വിജയകരം

Monday 7 August 2017 12:02 pm IST

ജൊഹനാസ്‌ബര്‍ഗ്: സൗത്ത് ആഫ്രിക്കന്‍ ടി20 ഗ്ലോബല്‍ ലീഗിന്റെ അഞ്ചു ദിവസം കൊണ്ട് നടത്തിയ രണ്ട് വര്‍ക്ക്ഷോപ്പുകള്‍ വിജയകരമായി പര്യവസാനിച്ചു. ആറ് ആഴ്ച്ചകള്‍ നീണ്ടുനില്‍ക്കുന്ന ടി20 മത്സരത്തിന്‍റെ ആവേശത്തിലാണ് മാച്ചില്‍ പങ്കെടുക്കുന്നവര്‍. കഴിഞ്ഞ ഞായറില്‍ ദുബായില്‍ സംഘടിപ്പിച്ച വര്‍ക്ക്ഷോപ്പില്‍ സൗത്ത് ആഫ്രിക്കന്‍ ക്രിക്കറ്റ് അസ്സോസിയേഷന്‍ മെമ്പര്‍ പ്രസിഡന്‍റുമാരും സി.ഇ.ഒ മാരും പങ്കെടുത്തു. ടി20 ഗ്ലോബല്‍ ലീഗിലെ ഏറ്റവും പുതിയ വിവരങ്ങളും ചടങ്ങില്‍ അവതരിപ്പിച്ചു. പരിചയ സമ്പന്നരായ നാല് ടീം ഉടമകളുടെ സാന്നിധ്യം വളരെ പ്രധാനപ്പെട്ടതായിരുന്നു. പ്രധാനപ്പെട്ട എല്ലാ തിരുമാനങ്ങളും വേഗത്തില്‍ മനസിലാക്കുവാനും തീരുമാനം എടുക്കുവാന്‍ അവര്‍ ഞങ്ങളെ സഹായിച്ചു. ആദ്യം മത്സരത്തിന് ഇനി വെറും നൂറ് ദിവസങ്ങള്‍ ബാക്കി നില്‍ ക്കുമ്പോള്‍ കൂടുതല്‍ വേഗത്തില്‍ ഞങ്ങള്‍ക്ക് നീങ്ങേണ്ടതുണ്ടെന്ന് സിഎസ്എ എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഹാരൂണ്‍ ലൊഗാട്ട് പറഞ്ഞു.